രാജ്യം യുദ്ധ സമാനമായ അവസ്ഥയിലൂടെ കടന്നു പോവുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ നടത്തിക്കൊണ്ടിരിക്കുന്ന നിയമ നിർമാണസഭക്ക് വേണ്ടിയുള്ള ക്യാമ്പയിൽ താത്കാലികമായി നിർത്തി വെച്ചു. നിലവിൽ കൽപേനിയിൽ ക്യാമ്പയിൻ നടത്തികൊണ്ടിരിക്കുകയായിരുന്നു ടീം ബേളാരം.
പാകിസ്ഥാൻ ഭീകരർ ഇന്ത്യയിലെ പഹൽഗാമിൽ അക്രമണം നടത്തുകയും നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവനെടുക്കുകയും ചെയ്ത സാഹചര്യത്തിൽ പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും തുടർന്ന് രാജ്യം യുദ്ധ സമാനമായ സാഹചര്യം നേരിടുകയും ചെയ്യുമ്പോൾ പരിപാടികൾ നിർത്തി വെക്കുകയും സൈന്യത്തിന് ഐഖ്യദാർഢ്യം അറിയിക്കുകയും ചെയ്യുകയാണ് ബേളാരം. കാര്യങ്ങൾ പഴയ പടിയിലായതിന് ശേഷം ക്യാമ്പയിൻ പുനരാരംഭിക്കുന്നതാണ്.