ലക്ഷദ്വീപിൽ പണ്ടാരം ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നവകാശപ്പെട്ടു കൊണ്ട് എൻ സി പി ക്കാർ സ്ഥാപിച്ച ഒരു ഫ്ലക്സ് ബോർഡ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയമായി ഒരുപാട് പഴി കേൾക്കേണ്ടി വന്ന അവകാശവാദത്തെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ ലേഖനം.
പണ്ടാരം ഭൂമി
പതിനാറാം നൂറ്റാണ്ടിൽ അറക്കൽ രാജവംശം ലക്ഷദ്വീപുകാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിനായി നാട്ടുകാർക്ക് തന്നെ പാട്ടത്തിനു കൊടുത്തു.. ഈ ഭൂമിയാണ് പിന്നീട് പണ്ടാരം ഭൂമി എന്ന പേരിൽ അറിയപ്പെട്ടത്. ബ്രിട്ടീഷുകാർ മുതൽ ഭാരത സർക്കാർ വരെ നാട്ടുകാരിൽ നിന്നും ഈ ഖരം ഈടാക്കിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. അമിനി ഗ്രൂപ്പ് അതായത് അമിനി, കടമത്, ചെത്ത്ലാത്, കിൽത്താൻ, ബിത്ര എന്നീ ദ്വീപുകളുടെ ഭരണം ഇടക്കാലത്തു സുൽത്താന്റെ നിയന്ത്രത്തിലാകുകയും അദ്ദേഹം പണ്ടാര ഭൂമി ജനങ്ങൾക്ക് പതിച്ചു നൽകുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ ഈ ലേഖനം ചർച്ച ചെയ്യുന്ന പണ്ടാര ഭൂമി പ്രശ്നങ്ങൾ ആന്ദ്രോത്, കൽപേനി, കവരത്തി, അഗതി, മിനിക്കോയ് എന്നീ ദ്വീപുകളിൽ മാത്രമേ നിയനിൽക്കുന്നുള്ളൂ.
സെക്ഷൻ 15A
നീതി ആയോഗ് നിയമിച്ച പഠന കമ്മിറ്റിയും ഹഖ് കമ്മിറ്റിയും നാഷണൽ കമ്മിഷൻ ഫോ ഷെടുൾഡ് ട്രൈബ്‌സും സമർപ്പിച്ച റീപോർട്ടിന്റെ അടിസ്ഥാനത്തിൽ പണ്ടാരം ലാൻഡുകൾ ദീര്ഘ കാല പരിഹാരത്തിനായി ജനങ്ങൾക്കു തന്നെ പതിച്ചു നൽകണമെന്ന് തീരുമാനിക്കുകയും 2020 ഇൽ ക്യാബിനറ്റ് ലക്ഷദ്വീപിലെ ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് ആധാരമായ ലക്ഷദ്വീപ് ടെനൻസി റെഗുലേഷൻ 1965 ഇൽ മാറ്റം കൊണ്ട് വരികയും സെക്ഷൻ 15 ചേർത്ത് കൊണ്ട് 2019 ഡിസംബർ വരെ നടന്ന പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട എ ക്രയ വിക്രയങ്ങൾക്കും നിയമ സാധുത നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഘട്ടത്തിലാണ് പണ്ടാരം ഭൂമി പ്രശ്നം പരിഹരിച്ചു എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് . ഇത്തരം ഒരു മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ഭൂമി പതിച്ചു നൽകാനുള്ള തയ്യാറെടുപ്പുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടത്തിക്കൊണ്ടിരിക്കുംബോഴാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി വിവാദ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പാട്ടീൽ ഡിസംബർ 2020 ഇൽ ചാർജ് എടുക്കുന്നത്. ഇത്രയും വലിയ ഭൂമി സർക്കാരിന്റെ കയ്യിൽ കിട്ടിയാൽ താനുദ്ദേശിക്കുന്ന വൻകിട കോർപ്പറേറ്റ് വികസനപദ്ധതികൾ നടപ്പിലാക്കാൻ എളുപ്പമാണെന്ന കാരണത്താൽ തന്നെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച ഒരു പഠനത്തിന്റെ പിൻബലവുമില്ലാതെ ക്യാബിനെറ്റിനെക്കൊണ്ട് ജനങ്ങൾക്ക് പതിച്ചു കൊടുക്കണം എന്ന തീരുമാനം പിൻവലിപ്പിക്കുകയും 15 A റദ്ദ് ചെയ്യിപ്പിക്കുകയും ചെയ്തു.
അറക്കൽ കാലത്തേക്കുള്ള മടക്കം.
ഇത്തരം ഒരു തീരുമാനത്തിലൂടെ പട്ടേൽ പണ്ടാരം ഭൂമി പ്രശ്നം തിരിച്ച അറക്കൽ ഭരണ കാലത്തിലെ അതെ സ്ഥിതിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്ന് നൂറോളം കേസുകളിലായി ഏകദേശം നാലായിരത്തോളം ഹർജിക്കാർ ഹൈക്കോടതിയിൽ സർക്കാരുമായി നിയമ പോരാട്ടം നടത്തുകയാണ്.